32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ ശബ്ദം’; ഷാഫി പറമ്പില്‍

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ ശബ്ദം’; ഷാഫി പറമ്പില്‍

38

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ ശബ്ദമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് നയിക്കുന്ന ജില്ലാതല പദയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

12 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര ഫെബ്രുവരി 12ന് സമാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പാലക്കാട് ജില്ലയോടുള്ള അവഗണന തുറന്നുകാട്ടിയാകും പദയാത്ര പര്യടനം നടത്തുക. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഓരോ നിയോജകമണ്ഡലങ്ങളിലും അതാത് നിയോജക മണ്ഡലങ്ങളിലെ പ്രതിനിധികളും പദയാത്രയില്‍ അണിചേരും.

ADVERTISEMENT
error: Content is protected !!