ചാവക്കാട് ഇരു ക്ലബ്ബുകളിലെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ചാവക്കാട് പുത്തന്‍കടപ്പുറം ലിയോണ്‍ ക്ലബ്, ചീനിചുവട് ക്രസന്റ് ക്ലബ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. മണത്തല നേര്‍ച്ചയിലെ കാഴ്ച്ചയുമായി ബന്ധപ്പെട്ട് മുമ്പ് നേരിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച വൈകീട്ട് ഉണ്ടായത്. ക്രസന്റ് ക്ലബ്ബിലെ രക്ഷാധികാരി ടി.എം ഷഫീറിനും ലിയോണ്‍ ക്ലബ്ബ് അംഗം ആലിപ്പിരി 20 വയസ്സുള്ള ധനുഷിനും പരിക്കേറ്റു. ലിയോണ്‍ ക്ലബ് അംഗത്തിന്റെ കാര്‍ അടിച്ച് തകര്‍ത്തെന്നും പറയുന്നു. ഷഫീറിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ധനുഷിനെ തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാറിനുള്ളില്‍ നിന്നും ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെത്തി.



