27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് കുതിരവേലയുടെ ബ്രോഷര്‍ പ്രകാശനം നടത്തി

വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് കുതിരവേലയുടെ ബ്രോഷര്‍ പ്രകാശനം നടത്തി

160

ചരിത്രപ്രസിദ്ധമായ വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് കുതിരവേലയുടെ ബ്രോഷര്‍ പ്രകാശനം നടന്നു. കുതിരവേല ഫെബ്രുവരി 21, 22, 23, 24 തിയ്യതികളിലായി ആഘോഷിക്കും.22 ന് അശ്വതി വേലയില്‍ ക്ഷേത്രത്തിലേക്ക് കുതിര വരവ് ആരംഭിക്കും. വേലൂര്‍, വെങ്ങിലശ്ശേരി അമ്പലക്കുതിര, കാഞ്ഞിരാല്‍, വേലൂര്‍ അമ്പലവട്ടം തുടങ്ങിയവയാണ് ക്ഷേത്രത്തിലെത്തുക.

ഭരണി വേലയില്‍ വിവിധ ദേശ കുതിരകളും ഉത്സവകുതിരകളും ക്ഷേത്രത്തിലെത്തും. കാര്‍ത്തിക വേലയില്‍ മേളത്തിന്റെ അകമ്പടിയോടെ കൂട്ടി എഴുന്നള്ളിപ്പും നടക്കും. ക്ഷേത്ര മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി കീഴ് മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട്, പ്രസിഡന്റ് ശ്രീരാമന്‍ തെക്കൂട്ട്, സെക്രട്ടറി സുജീഷ് അരുവാത്തോട്ടില്‍, കമ്മറ്റി അംഗങ്ങളും, മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!