30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട സെയില്‍സ് പിക്കപ്പ് വാന്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട സെയില്‍സ് പിക്കപ്പ് വാന്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

136
BUS accident-at-mattam

എരുമപ്പെട്ടി മങ്ങാട് പള്ളിയ്ക്ക് സമീപം നിയന്ത്രണം വിട്ട സെയില്‍സ് പിക്കപ്പ് വാന്‍ മൂന്ന് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ഡലം പ്രസിഡന്റ് എരുമപ്പെട്ടി മാരാം പുറത്ത് നിഷാദ് (46), കോട്ടപ്പുറം സ്വദേശി വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സെയില്‍സ് പിക്കപ് വാന്‍ നിയന്ത്രണം വിട്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടി മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റായ നിഷാദ് തൊട്ടടുത്ത കടയില്‍ നിന്നും കളക്ഷന്‍ എടുത്ത് സ്‌കൂട്ടറില്‍ കയറി പോകാന്‍ തുടങ്ങുമ്പോഴാണ് ഇടിച്ചത്. വിനു യാത്ര ചെയ്തിരുന്ന സ്‌കൂട്ടറിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌കൂട്ടറിലും പിക്കപ് വാന്‍ ഇടിച്ചു. സാരമായി പരിക്കേറ്റ നിഷാദിനേയും വിനുവിനേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!