25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam വികസന മുന്നേറ്റ ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി

വികസന മുന്നേറ്റ ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്‍.ഡി.എഫ് നടത്തുന്ന തെക്കന്‍ വികസന മുന്നേറ്റ ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ജാഥയെ പ്രവര്‍ത്തകര്‍ വരവേറ്റത്. യു.ഡി.എഫിന്റെ പത്ത് വര്‍ഷം മുന്‍പുള്ള ഭരണത്തെ കേരളം ഭീതിയോടെയാണ് ഓര്‍ക്കുന്നതെന്ന് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വം പറഞ്ഞു. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സ്വീകരണ യോഗത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗത്തില്‍ പ്രമുഖ നേതാക്കളായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, കെ. രാധാകൃഷ്ണന്‍ എം.പി, യുജിന്‍ മോറേലി, വി.കെ. ജോസഫ്, കെ.വി അബ്ദുല്‍ ഖാദര്‍, കെ.പി രാജേന്ദ്രന്‍, പി.കെ രാജന്‍, കെ.ജി ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. എ.സി മൊയ്തീന്‍ എംഎല്‍എ, നേതാക്കളായ എം ബാലാജി , കെ കൊച്ചനിയന്‍ എം.എന്‍ സത്യന്‍, പി.ജി ജയപ്രകാശ്, ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!