24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തില്‍ ജൂബിലി തിരുനാള്‍ ഓഫീസ് ഉദ്ഘാടനം നടത്തി

പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തില്‍ ജൂബിലി തിരുനാള്‍ ഓഫീസ് ഉദ്ഘാടനം നടത്തി

പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തില്‍ ജൂബിലി തിരുനാള്‍ ഓഫീസ് ഉദ്ഘാടനം നടന്നു. തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ ഡൊ ആന്റണി ചെമ്പകശേരി ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ഒ.ജെ.ജസ്റ്റിന്‍ അധ്യക്ഷനായി. തീര്‍ത്ഥ കേന്ദ്രം നടത്തു കൈക്കാരന്‍ ജയ്‌സണ്‍ വടക്കൂട്ട്, സി.വി.സേവിയര്‍ , ലസ്‌ലി ജോസഫ്, എന്‍.ജെ.ലിയോ , വി.എസ്. സെബി, സേവിയര്‍ അറക്കല്‍, എ.ജെ.ജോയി, വീ.എല്‍.ഷാജി, ജസ്റ്റിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. തീര്‍ത്ഥ കേന്ദ്രത്തിലെ ശതോത്തര സുവര്‍ണ്ണജൂബിലി തിരുനാള്‍ ഏപ്രില്‍ 24, 25, 26, എന്നീ തിയതികളില്‍ ആഘോഷിക്കും. ജൂബിലി തിരുനാള്‍ പൂര്‍വ്വാധികം ഭംഗിയായി നവീകരിച്ച പള്ളിയില്‍ നടക്കും. ജൂബിലി തിരുനാളിനോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പും ഉദ്ഘാടനവും നടക്കും.

 

ADVERTISEMENT
error: Content is protected !!