പോര്‍ക്കുളം മാര്‍ കൂറിലോസ് മൊമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മുന്‍ അധ്യാപകരുടെയും സംഗമം ഞായറാഴ്ച്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 121 വര്‍ഷം പിന്നിടുന്ന വിദ്യാലയത്തില്‍, ആദ്യാക്ഷരം കുറിച്ചവരും, അറിവിന്റെ അഗ്നി പകര്‍ന്ന ആദ്യകാല അധ്യാപകരും ഉച്ചയ്ക്ക് 2 മണിയ്ക്ക് ചേരുന്ന സംഗമത്തില്‍ സംബന്ധിക്കും. നിലവില്‍ പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ 80 ശതമാനത്തിലേറെയും ഇതേ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമത്തിലേക്ക്, വിദ്യാലയത്തില്‍ പഠിച്ചവരെയും പഠിപ്പിച്ചവരെയും ക്ഷണിക്കുന്നതായി മലബാര്‍ സ്വതന്ത്ര സുറിയാനി സഭ എഡ്യുക്കേഷന്‍ കമ്മിറ്റി സെക്രട്ടറി ബിനോയ് മാത്യു,സ്കൂള്‍ പ്രധാന അധ്യാപിക സ്റ്റെനി .കെ.സ്റ്റീഫന്‍, സ്റ്റാഫ് സെക്രട്ടറി ജുഷ കെ.ജോസ് പി.ടി.എ. പ്രസിഡണ്ട് കെ.കെ.രതീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Home Bureaus Perumpilavu പോര്‍ക്കുളം മാര്‍ കൂറിലോസ് മൊമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം ഞായറാഴ്ച



