30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ജലവിതരണ പൈപ്പ് അറ്റകുറ്റപണി നടത്തിയിടങ്ങളില്‍ റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തം

ജലവിതരണ പൈപ്പ് അറ്റകുറ്റപണി നടത്തിയിടങ്ങളില്‍ റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തം

17

സംസ്ഥാന പാത പെരുമ്പിലാവില്‍ പൊട്ടിയ ജലവിതരണ പൈപ്പിന്റെ അറ്റക്കുറ്റപണി നടത്തി ജലവിതരണം പുന:സ്ഥാപിച്ചെങ്കിലും അറ്റകുറ്റ പണികള്‍ക്കായി എടുത്ത കുഴി താല്‍ക്കാലികമായി മൂടിയത് മേഖലയില്‍ ഗതാഗത തടസവും അപകട ഭീഷണിയും ഉയര്‍ത്തുന്നു. പെരുമ്പിലാവ് സെന്ററില്‍ പട്ടാമ്പി റോഡില്‍ ഒരാഴ്ച മുമ്പാണ് തൃത്താല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി റോഡ് വലിയതോതില്‍ പൊളിഞ്ഞത്. ഇതുമൂലം ആറു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നാല് ദിവസത്തോളം തടസ്സപ്പെട്ടിരുന്നു.

പൈപ്പിന്റെ അറ്റകുറ്റ പണി നടത്തിയ ശേഷം താല്‍ക്കാലികമായി മാത്രമാണ് കുഴി മൂടിയത്. റോഡിന്റെ പകുതി ഭാഗത്തോളം ഇപ്പോഴും പൊളിഞ്ഞു കിടക്കുകയാണ്. തിരക്കുള്ള സമയങ്ങളില്‍ വലിയ ഗതാഗത കുരുക്കും ഒപ്പം അപകടസാധ്യതയും വര്‍ധിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ കുഴി ശാശ്വതമായ അടച്ച് റീ ടാറിങ് ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പെരുമ്പിലാവ് മുതല്‍ നണത്തറ പാലം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ പലയിടത്തും പൈപ്പ് പൊട്ടിയുണ്ടായ കുഴികള്‍ ഭാഗികമായി മാത്രമാണ് അടച്ചിട്ടുള്ളത്.

 

ADVERTISEMENT
error: Content is protected !!