കടങ്ങോട് സോക്കര്‍ ലീഗ്: പന്നിത്തടം ടീം വെല്ലിക്ക ജേതാക്കള്‍

കടങ്ങോട് പഞ്ചായത്തിലെ മികച്ച പത്ത് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്, വെള്ളറക്കാടുള്ള പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന സോക്കര്‍ ലീഗിലെ ഫൈനല്‍ മത്സരത്തില്‍ മലര്‍വാടി ചിറമനേങ്ങാടിനെ എതിരില്ലാത്ത രണ്ട് ഗോളിന് ടീം വെല്ലിക്ക പന്നിത്തടം പരാജയപെടുത്തി ജേതാക്കളായി സമ്മാനദാന ചടങ്ങ് കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ഇരുപതിനായിരം രൂപയും, റണ്ണേഴ്‌സിന് പതിനായിരം രൂപയും ട്രോഫിയും നല്‍കി. ലീഗിലെ മികച്ച കളികാര്‍ക്കുള്ള ട്രോഫികള്‍ പ്രതിപക്ഷ നേതാവ് വിഷയകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.യു. പ്രകാശന്‍, യു.വി. ഗിരീഷ്, ശങ്കരനാരയണന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

സോക്കര്‍ ലീഗ് സംഘാടക സമിതി അംഗങ്ങളായ ജലീല്‍ കടങ്ങോട്, എംപി സിജോ, ദീപക് കടങ്ങോട്, റാഷിക്ക് എന്നിവര്‍ സംസാരിച്ചു. ലീഗില്‍ സിബിസി ചിറ്റിലാംങ്ങാട് മൂന്നാം സ്ഥാനത്തിനും, ചെമ്പാടി കടങ്ങോട് നാലാം സ്ഥാനത്തിനും അര്‍ഹരായി. റസാക്ക്, നസ്‌റു, ഫാസില്‍ എന്നിവര്‍ സോക്കര്‍ ലീഗിന് നേതൃത്വം നല്‍കി. കാല്‍ പന്ത് കളിയാണ് ലഹരി എന്ന സന്ദേശത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിനുമായിട്ടാണ് ലീഗ് സമാപിച്ചത്.

ADVERTISEMENT