30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം നടത്തി

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം നടത്തി

43

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളുടെ വളര്‍ച്ചയുടെ പിന്നിലെ ശക്തിയാണെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിന്റെ 103-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് മെമ്പര്‍ ടി.എ. അയിഷ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ സേവനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കെ.എം.

ഹൈദരലി, എംസി ബഷീര്‍, എം.പി. ഇക്ബാല്‍ മാസ്റ്റര്‍, എ.എ മുഹമ്മദ് ഇഖ്ബാല്‍, കാവ്യ ഉണ്ണികൃഷ്ണന്‍, ടി.കെ മുഹമ്മദ് സാലിഹ്, ജാഫര്‍ ആഷിഖ് എന്നിവരെ ആദരിച്ചു. ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ റെമീജ, പി.കെ ഹസ്സന്‍, കെ.കെ ഷുക്കൂര്‍, അസീസ് മന്ദലാംകുന്ന്, പി.എ ലിയാഖത്തലി, എം.എ വഹാബ്, പി.എ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഒ.എസ്.എ സെക്രട്ടറി പി.എം നാസര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി റാഫി മാലിക്കുളം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കോഴിക്കോട് അറേബ്യന്‍ സിസ്റ്റേഴ്‌സ് നേതൃത്വത്തില്‍ ഒപ്പനയും ഗാനമേളയും ഉണ്ടായി.

ADVERTISEMENT
error: Content is protected !!