ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ ചാവക്കാട് മുന്‍സിപ്പല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുതുവട്ടൂര്‍ റെഡ് ഹൗസില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. ഏരിയാ പ്രസിഡണ്ട് കെ.എം അലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി പി.എസ് അശോകന്‍ അധ്യക്ഷനായി. സി.ഐ.ടി.യു. ് മുന്‍സിപ്പല്‍ കോര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ.സി സുനില്‍, കര്‍ഷക സംഘം മേഖല പ്രസിഡണ്ട്. കെ.ആര്‍.മോഹനന്‍ , കര്‍ഷക തൊഴിലാളി യൂണിയന്‍ മേഖല പ്രസിഡണ്ട് സി.ജി സതീശന്‍ ,എം.എം. സുമേഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല സെക്രട്ടറി എം.ബി രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.



