കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആചരിച്ചു

ഗുരുവായൂര്‍ കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആചരിച്ചു. രാവിലെ ദിവ്യബലിക്ക് ശേഷം വികാരി ഫാ. ഷാജി കൊച്ചുപുരക്കല്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാ. ഡെറിന്‍ അരിമ്പൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് ദിവ്യബലിയ്ക്ക് ശേഷം മാതാവിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം ഉണ്ടായിരുന്നു. പുത്തരി പായസ വിതരണം, വര്‍ണ്ണമഴ എന്നിവയും നടന്നു.

ADVERTISEMENT