29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad കടപ്പുറം മാട്ടുമ്മലില്‍ കെ.സ്റ്റോര്‍ അനുവദിക്കും: എന്‍.കെ അക്ബര്‍ എംഎല്‍എ

കടപ്പുറം മാട്ടുമ്മലില്‍ കെ.സ്റ്റോര്‍ അനുവദിക്കും: എന്‍.കെ അക്ബര്‍ എംഎല്‍എ

60

കടപ്പുറം മാട്ടുമ്മലില്‍ കെ.സ്റ്റോര്‍ കൂടി അനുവദിക്കുമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ. മാട് നിവാസികളുടെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്ന മാട്ടുമ്മല്‍ കാരേക്കടവില്‍ പൊതുവിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. അപേക്ഷകള്‍ സമര്‍പ്പിക്കുന്ന മുറക്ക് തന്നെ കെ. സ്റ്റോര്‍ കൂടി അനുവദിക്കുമെന്ന് എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫീസര്‍ ടി.ജെ ആശ മുഖ്യാതിഥിയായി. പഞ്ചായത്ത് മെംബര്‍മാരായ ഷെജീറ ഷാഹിര്‍, എം.എസ്. പ്രകാശന്‍, റാഹില വഹാബ്, എ.കെ.മുനീര്‍, താലുക്ക് സപ്ലൈ ഓഫീസര്‍ ടി.സി ജലജകുമാരി, കെ.വി അഷറഫ്, കെ.ഡി വീരമണി, നാസര്‍ ബ്ലാങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!