25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery കാരുണ്യ ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു

കാരുണ്യ ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവിയത്തിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച് നല്‍കുന്ന ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടന്നു. പഴുന്നാന പുലിക്കോട്ടില്‍ സണ്ണിക്ക് നിര്‍മ്മിച്ചു നല്‍കിയ കാരുണ്യ ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ നിര്‍വ്വഹിച്ചു. ഇടവക ദേവാലയത്തില്‍ രാവിലെ ദിവ്യബലിയ്ക്ക് ശേഷം നടന്ന വെഞ്ചരിപ്പ് ശുശ്രൂഷയില്‍ വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്‍ , ജനറല്‍ കണ്‍വീനര്‍ ജോര്‍ജജ് തെക്കേക്കര, കൈക്കാരന്‍മാരായ പോള്‍സണ്‍ ചിരിയങ്കണ്ടത്ത്, വില്‍സണ്‍ പുലിക്കോട്ടില്‍ , ജൂബിലി കമ്മിറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍, മരിയ റെജീന കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!