29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

38

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല വൈസ് പ്രസിഡന്റ് ജോസ് തേറാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.കെ ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. മമ്മിയൂര്‍ യൂണിറ്റ് സെക്രട്ടറി സുധ രവീന്ദ്രന്‍ അനുശോചനവും, ഏരിയ സെക്രട്ടറി ഷൈമ രവീന്ദ്രന്‍ റിപ്പോര്‍ട്ടും, ഏരിയ ട്രഷറര്‍ എ. സത്യനാരായണന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച എ.കെ.ടി.എ അംഗങ്ങളായ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, കൗണ്‍സിലര്‍മാരായ ബിന്ദു അജിത് കുമാര്‍, ഷീന റാഫേല്‍ എന്നിവരെ അനുമോദിച്ചു. പാലുവായ് യൂണിറ്റ് സെക്രട്ടറി റെജി ലിയോണ്‍ സ്വാഗതവും വിനിത സത്യന്‍ നന്ദിയും പറഞ്ഞു. ഇ.എസ്.ഐ വേണമെന്നും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയം വഴി ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!