കടങ്ങോട് പഞ്ചായത്തിലെ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി സെക്രട്ടറി വി.കെ.രഘുസ്വാമി നിര്‍വഹിച്ചു. തുടര്‍ന്ന് മില്ല് സെന്ററില്‍ നടന്ന പൊതുയോഗം ഡി.സി.സി സെക്രട്ടറി ശോഭസുബിന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു മുഖ്യാതിഥിയായി. കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷറഫു പന്നിത്തടം സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം നിര്‍വഹിച്ചു. കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. ഒ.എസ്. വാസുദേവന്‍,സജീവ് ചാത്തനാത്ത്, പി.ബി.പ്രസാദ്, പി.ടി.സുരേന്ദ്രന്‍, ഹര്‍ഷ് പൂവത്തിങ്കല്‍, കെ.കെ.മജീദ് മാസ്റ്റര്‍, ഫര്‍സില്‍ എന്നിവര്‍ സംസാരിച്ചു.



