31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk സി ഒ എ 15-ാം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

സി ഒ എ 15-ാം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

31

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തൃപ്രയാറില്‍ തുടക്കമായി. തൃപ്രയാര്‍ കോര്‍ണീഷ് ഓഡിറ്റോറിയത്തില്‍ സിഒഎ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.ഡി സുഭാഷ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ഡി സുഭാഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.ജി ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും പോള്‍ ജേക്കബ് ഓഡിറ്റര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളും പ്രതിനിധി സമ്മേളനത്തില്‍ സംസാരിച്ചു.

ബുധനാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് 4.30 ന് തൃപ്രയാര്‍ സെന്ററില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് 5 ന് ബസ്റ്റാന്റിന് സമീപമുള്ള ഗ്രൗണ്ടില്‍ പൊതു സമ്മേളനവും നടക്കും.

2026 -27 വര്‍ഷത്തേക്കുളള ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ടി ഡി സുഭാഷ് (പ്രസിഡന്റ് ), സി ജി ജോസ് (സെക്രട്ടറി), കെ ബിജുകുമാര്‍ (ട്രഷറര്‍), ആര്‍ മോഹനകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), എം പി തോമസ് (വൈസ് പ്രസിഡന്റ്), സന്തോഷ് ജോസ് (ജോ. സെക്രട്ടറി), ജോര്‍ജ് ലിയോ (ജോ. സെക്രട്ടറി), പി ആന്റണി, ഒ കെ മണി, ഐ എച്ച് റഫീഖ് എന്നിവരാണ് ഭാരവാഹികള്‍. കേരളാവിഷന്‍ എംഡി പ്രജേഷ് അച്ചാണ്ടി വരണാധികാരിയായി.

 

 

ADVERTISEMENT
error: Content is protected !!