28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty അഖിലേന്ത്യ പണിമുടക്ക് എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം

അഖിലേന്ത്യ പണിമുടക്ക് എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം. എരുമപ്പെട്ടി,കടങ്ങോട്,വേലൂര്‍ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.ബസ്,ഓട്ടോ, ടാക്‌സി ഉള്‍പ്പടെയുളള പൊതു വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയില്ല. തൊഴിലാളികള്‍ പണി മുടക്കില്‍ പങ്കെടുത്തു.

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമിതി എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കിഴക്കേ അങ്ങാടിയില്‍ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്‍മാന്‍ ടി.കെ.മനോജ് കുമാര്‍ അധ്യക്ഷനായി.കണ്‍വീനര്‍ പി.ടി. ദേവസി, കെ.സി.ഇ.യു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എം.എസ്.സിദ്ധന്‍, പി.സി.അബാല്‍ മണി,കെ.ടി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ടി.കെ. ശിവന്‍, സ്വപ്ന പ്രദീപ്, ദിവ്യ മനോജ്, സുമന സുഗതന്‍, വിധുബാല, ശിവന്‍ മങ്ങാട്, എ.എല്‍. ജോണി, ബൈജു മങ്ങാട്,ജാനകി ദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!