28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ ദേശീയ പണിമുടക്ക് പൂര്‍ണം

ഗുരുവായൂരില്‍ ദേശീയ പണിമുടക്ക് പൂര്‍ണം

ഗുരുവായൂരില്‍ ദേശീയ പണിമുടക്ക് പൂര്‍ണം. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഭക്തര്‍ വലഞ്ഞു. ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. 18 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. 500 ഓളം കുരുന്നുകള്‍ക്ക് ചോറൂണ് നല്‍കി. ക്ഷേത്രനടയിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കാതിരുന്നതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തര്‍ നട്ടം തിരിഞ്ഞു. ക്ഷേത്രത്തിലെ പ്രസാദഊട്ടാണ് ഭക്തര്‍ക്ക് അനുഗ്രഹമായത്. ആയിരങ്ങളാണ് പ്രസാദഊട്ടില്‍ പങ്കെടുത്തത്. കെഎസ്ആര്‍ടിസി ഭാഗികമായാണ് സര്‍വീസ് നടത്തിയത്. ദുരദിക്കുകളില്‍ നിന്നുള്ള ഭക്തര്‍ക്ക് ട്രെയിന്‍ സര്‍വീസാണ് ആശ്രയമായത്. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ലെങ്കിലും മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങി.

 

ADVERTISEMENT
error: Content is protected !!