30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Velur വേലൂരില്‍ യുഡിഎഫിന്റെ പ്രചരണ ബോര്‍ഡുകളും കുടിവെള്ള വിതരണ പൈപ്പും തീവെച്ച് നശിപ്പിച്ചു

വേലൂരില്‍ യുഡിഎഫിന്റെ പ്രചരണ ബോര്‍ഡുകളും കുടിവെള്ള വിതരണ പൈപ്പും തീവെച്ച് നശിപ്പിച്ചു

44

വേലൂര്‍ പാത്രമംഗലത്ത് യു.ഡി.എഫിന്റെ പ്രചരണ ബോര്‍ഡുകളും കുടിവെള്ള വിതരണ പൈപ്പും സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്ന് യു.ഡി.എഫ്. മെമ്പറായി വിജയിച്ച കെ.കെ.അബൂബക്കര്‍, പത്തൊമ്പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് മോഹന്‍ദാസ് എന്നിവരുടെ പ്രചരണ ബോര്‍ഡുകളാണ് ഇന്നലെ രാത്രിയില്‍ അഗ്നിക്കിരയായത്.
യു.ഡി.എഫ് ഓഫീസിന് മുന്നിലും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ അഴിച്ചെടുത്ത് റോഡരുകിലെ കാനയിലിട്ട് കത്തിച്ച് തൊട്ടടുത്ത പറമ്പിലേക്ക് ഇട്ടിരിക്കുകയാണ്. പാത്രമംഗലം കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും കത്തിച്ചിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് കുടിവെളള വിതരണം തടസ്സപ്പെട്ടു. വാര്‍ഡ് മെമ്പര്‍ കെ.കെ. അബൂബക്കര്‍ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി. പ്രദേശത്ത് സമാധാനന്തരീക്ഷം തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തികളെന്നും സാമൂഹിക വിരുദ്ധരെ കണ്ടെത്തി പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വാര്‍ഡ് മെമ്പറും നാട്ടുകാരും ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!