ചരിത്ര പ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭാഗമായ തിറയും പൂതനും പതിനെട്ടര കാവുകളിലെ ദേശങ്ങളിലേക്ക് ദേവീയ പ്രയാണമാരംഭിച്ചു. മുഖത്ത് അരിമാവ് കോലമണിഞ്ഞ് ചിലമ്പൊലിയും മണികിലുക്കവുമായി നൂറ്റാണ്ടുകാലത്തെ ചരിത്രവുമായാണ് ഇവര്‍ ഭരണി വേലയില്‍ കാവുകയറുക.



