25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ‘കുട്ടികള്‍ പഠിക്കട്ടെ, എന്ന് കള്ളന്‍’: കുറിപ്പെഴുതി വച്ച് മോഷ്ടാവ്, സംഭവം പെരുമ്പിലാവില്‍

‘കുട്ടികള്‍ പഠിക്കട്ടെ, എന്ന് കള്ളന്‍’: കുറിപ്പെഴുതി വച്ച് മോഷ്ടാവ്, സംഭവം പെരുമ്പിലാവില്‍

പെരുമ്പിലാവ് അന്‍സാര്‍ സ്‌പ്രൌട്ടസ് കെജി സ്‌ക്കൂളില്‍ മോഷണം; 2000 രൂപ നഷ്ടപ്പെട്ടു. കുട്ടികള്‍ പഠിക്കട്ടെ എന്ന് മോഷ്ടാവിന്റെ കുറിപ്പും.
എല്‍ കെ ജി – യു കെ ജി കുട്ടികള്‍ പഠിക്കുന്ന പെരുമ്പിലാവ് അന്‍സാര്‍ സ്‌പ്രൌട്‌സ് സ്‌ക്കൂളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സ്‌കൂളിന്റെ പുറക് വശത്തെ മതില്‍ ചാടിയാണ് മോഷ്ടാവ് സ്‌ക്കൂള്‍ കാമ്പസിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്ന് കരുതുന്നു. സ്‌കൂളിന്റെ മുന്‍വശത്തെ പ്രധാന ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് സ്‌കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുടെ വാതില്‍ കുത്തി തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേശയുടെ മുകളില്‍ ‘കുട്ടികള്‍ പഠിക്കട്ടെ എന്ന് കള്ളന്‍ ‘ എന്നെഴുതിയ കുറിപ്പും കണ്ടെത്തി. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!