29.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam പഞ്ചായത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

പഞ്ചായത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

318

പഞ്ചായത്തിന്റെ ഔേദ്യാഗിക വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുകയായിരുന്ന പാപ്പാളി കിഴക്ക് ഭാഗം പനന്തറ കളത്തിങ്ങല്‍ ബാലന്‍ മകന്‍ രാജേഷ് (42) ആണ് ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിന്റെ ബൊലോറോ കാറിടിച്ച് മരിച്ചത്. ചാവക്കാട് – പൊന്നാനി ദേശീയപാതയില്‍ പെരിയമ്പലം തങ്ങള്‍പടിയില്‍ ഇന്ന് വൈകീട്ട് ആറു മണിയോടുകൂടിയാണ് അപകടം. പരിക്കേറ്റ യുവാവിനെ
അല്‍ഫോന്‍സാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സ്ലാബ് മതില്‍ നിര്‍മ്മാാണ തൊഴിലാളിയായ രാജേഷ് അവിവാഹിതനാണ്. സുജാതയാണ് മാതാവ്.

 

ADVERTISEMENT
error: Content is protected !!