29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam തണ്ടപേര് സര്‍ട്ടിഫിക്കറ്റിന് അരലക്ഷം കൈക്കൂലി; സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

തണ്ടപേര് സര്‍ട്ടിഫിക്കറ്റിന് അരലക്ഷം കൈക്കൂലി; സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

266

തണ്ടപേര് സര്‍ട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം വില്ലേജ് ഓഫീസലാണ് സംഭവം. ടി.വി.വിനോദാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ്. വില്ലേജ് ഓഫീസില്‍ നിന്നും 50000 രൂപ വിജിലന്‍സ് കണ്ടെടുത്തു. തണ്ടപേര് സര്‍ട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപെട്ടത്.
വിജിലന്‍സിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. പണം ആവശ്യപെടുന്നതിന്റെ വീഡിയോ പരാതിക്കാരാന്‍ എടുത്തിരുന്നു.

 

ADVERTISEMENT
error: Content is protected !!