25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. സി.ഡി.എസ്. ചെയര്‍പേഴ്‌സണായി ബിന്ദു മനോഹരനെയും വൈസ് ചെയര്‍പേഴ്‌സണായി സി.കെസുശീലയെയും തിരഞ്ഞെടുത്തു. ചിറക്കല്‍ സെന്ററില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി പി ഐ (എം) കുന്നംകുളം ഏരിയ കമ്മറ്റി അംഗം ടി.സി.ചെറിയാന്‍ വിജയിച്ചവരെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. പഴഞ്ഞി ലോക്കല്‍ സെക്രട്ടറി കെ ആര്‍.ബിനോഷ് , പഞ്ചായത്തംഗങ്ങളായ സി കെ സന്ദാനന്ദന്‍ മാസ്റ്റര്‍, അഖില്‍ പി പി, സിദിഖ് കെ എച്ച്, ഷൈലജ അരുണ്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!