29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam പ്രതിഷേധ മാര്‍ച്ച് നടത്തി

പ്രതിഷേധ മാര്‍ച്ച് നടത്തി

112

വടക്കേക്കാട് ഗ്രാമപഞ്ചായത്തിലേക്ക് സിപിഎം നേതൃത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ആയിരത്തിലേറെ പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തിയത്. സിപിഎം ഏരിയ കമ്മറ്റിയംഗം ഷംസു കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെബര്‍
രുക്മ്യ സുധീര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഷനില്‍, ബീന സുരേന്ദ്രന്‍, ജിതേഷ്, അശോകന്‍ എടക്കാട്ട്, വി.വിദ്യാധരന്‍, സലീം മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ ബിജു പള്ളിക്കര സ്വാഗതവും, വിനോദ് നന്ദിയും പറഞ്ഞു. പഞ്ചായത്തധികൃതര്‍ അടിയന്തിരമായി രേഖകള്‍ അപ്‌ലോഡ് ചെയ്ത് ജനങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!