25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad കാറ്റില്‍ മരം വീണ് വൈദ്യുതി കാലുകള്‍ നിലംപൊത്തി

കാറ്റില്‍ മരം വീണ് വൈദ്യുതി കാലുകള്‍ നിലംപൊത്തി

എടക്കഴിയൂരില്‍ ശക്തമായ കാറ്റില്‍ മാവ് കടപുഴകി വീണ് വൈദ്യുതി കാലുകള്‍ നിലംപൊത്തി. ഞായറാഴ്ച രാവിലെ ഏഴോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തെക്കേ മദ്രസക്ക് പടിഞ്ഞാറ് കാരക്കാട്ട് മൊയ്തുണ്ണിയുടെ വീട്ടുവളപ്പിലെ മാവാണ് വീണത്. മരം വീണതിനെ തുടര്‍ന്ന് മൂന്ന് വൈദ്യുതി കാലുകളാണ് നിലം പൊത്തിയത്. ഈ സമയം വഴിയില്‍ ആരും ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. ഇതോടെ പ്രദേശത് വൈദ്യുതി ബന്ധം താറുമാറായി.

ADVERTISEMENT
error: Content is protected !!