31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ; ‘കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരിലെ’ന്ന് അനില്‍ അക്കര

സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ; ‘കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരിലെ’ന്ന് അനില്‍ അക്കര

203

ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഫ്ലാറ്റ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്ലാറ്റ് ഉണ്ട്.

ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.

അതേസമയം, വിമർശനവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര രം​ഗത്തെത്തി. കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിലാണെന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ലെന്നും അനിൽ അക്കര വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!