31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery പറവകള്‍ക്ക് സ്‌നേഹത്തണ്ണീര്‍ക്കുടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തി

പറവകള്‍ക്ക് സ്‌നേഹത്തണ്ണീര്‍ക്കുടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തി

50

കേച്ചേരി – പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പറവകള്‍ക്ക് സ്‌നേഹത്തണ്ണീര്‍ക്കുടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍, കുറുമാല്‍ കിഡ്‌നി ഫെഡറേഷന്‍ ഡയാലിസിസ് സെന്ററില്‍ നിര്‍വ്വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം തൃശൂര്‍ ജില്ല പ്രസിണ്ടന്റ് ഡോ. ജോണ്‍സന്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എസ്. ഐ ഡേവി കെ .എ മുഖ്യ അതിഥിയായി. സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍. ബ്രോഷര്‍ കൈമാറ്റം നടത്തി .സംസ്ഥാന അഡ്മിനിസ്റ്റേറ്റ്ര്‍ പ്രദീപ് ചെറുവശ്ശേരി പദ്ധതി വിശദീകരണം നടത്തി . കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡണ്ട് പി ജെ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!