ചാവക്കാട് മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു

ചാവക്കാട് മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. ചൊവ്വാഴ്ച്ച രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തലിന് ശേഷം ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, അഭിഷേകം, ഉഷപൂജ, കാഴ്ച്ച ശീവേലി, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍കുട്ടി , മേല്‍ശാന്തി എം.കെ.ശിവാനന്ദന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് മൂന്നിന് ശ്രീശങ്കരപുരം പ്രകാശന്‍മാരാര്‍ സംഘവും നയിച്ച പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.

വിവിധ കരകളില്‍ നിന്നുള്ള 23 ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങള്‍ രാത്രി 8-ന് ക്ഷേത്രത്തിലെത്തി. ഗജവീരന്മാര്‍ വിവിധ വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, വര്‍ണ്ണ കാവടികള്‍ എന്നിവ എഴുന്നളളിപ്പുകള്‍ക്ക് അകമ്പടിയായി. രാത്രി 8 മണിക്ക് കൂട്ടിയെഴുന്നെള്ളിപ്പിനു ശേഷം വര്‍ണ്ണമഴ ഉണ്ടായിരുന്നു. രാത്രി പത്തരയോടെ ആറാട്ടും, കൊടിയിറക്കവും നടന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമായി .ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് കെ പധാന്‍,കെ.ആര്‍.രമേഷ്,എ.എ.ജയകുമാര്‍,എന്‍.ജി.പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT