മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആദരം

കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിച്ചു.തൃത്താല മേഖല പ്രസിഡന്റ് ടി.വി.എം. അലി, മേഖല രക്ഷാധികാരി വീരാവുണ്ണി മുള്ളത്ത് എന്നിവര്‍ക്കാണ് സംസ്ഥാന സമിതിയുടെ പ്രത്യേക ആദരവ് കൈമാറിയത്.
അനുമോദന സമ്മേളനം പാലക്കാട് ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് മുഖ്യാതിഥിയായി.ജില്ലാ ട്രഷറര്‍ പ്രദീപ് ചെറുവാശ്ശേരി, മേഖല സെക്രട്ടറി വി. രഘുകുമാര്‍, ശിവപ്രസാദ്, മേഖല ട്രഷറര്‍ മുഹമ്മദ് റഹീസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT