30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ മൂന്നാം നില ഉദ്ഘാടനം ചെയ്തു

കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ മൂന്നാം നില ഉദ്ഘാടനം ചെയ്തു

49

കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ മൂന്നാം നില എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 – 24 പ്ലാന്‍ പദ്ധതി പ്രകാരം 63 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2 കോടി രൂപയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്.പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ സാന്റോ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി ജയപ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പ ജോണ്‍, റ്റി സോമശേഖരന്‍, ആര്‍ഷ ജിജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. കൊച്ചനിയന്‍, പ്രേംരാജ് ചൂണ്ടലാത്ത്, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ഇ.എ ദിനമണി, എച്ച്.എം പി.ടി ലില്ലി, പ്രിന്‍സിപ്പാള്‍മാരായ പി.ഐ റസിയ, എ വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!