ചാലിശേരി മുലയം പറമ്പത്ത്കാവ് പൂരം; പട്ടാമ്പി -കുന്നംകുളം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

(പ്രതീകാത്മക ചിത്രം)

ചാലിശേരി മുലയം പറമ്പത്ത്കാവ് പൂരത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6 മണി മുതല്‍ 12 മണി വരെയും മാര്‍ച്ച് 1 ഉച്ചയ്ക്ക് 03.00 മണി മുതല്‍ 12.00 മണി വരെയും പട്ടാമ്പി കുന്നംകുളം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പട്ടാമ്പി – കുന്നംകുളം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൂറ്റനാട് ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും പെരിങ്ങോട്- കോതച്ചിറ വഴി ഒറ്റപിലാവ് എത്തി തിരിച്ചുപോകേണ്ടതാണ്. ചങ്ങരംകുളം ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കല്ലുംപുറം റോഡ് വഴി പൊന്നാനി-തൃശ്ശൂര്‍ ഹൈവേയില്‍ പ്രവേശിച്ച് പോകേണ്ടതുമാണെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.

 

 

 

ADVERTISEMENT