32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്

ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്

129

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പൗരന്മാർക്ക് ഇറാൻ നിർദേശം നൽകി. ഇസ്രയേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനായി ഇറാനെതിരെ ഒരു മുൻകൂർ ആക്രമണം ആരംഭിച്ചുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത് എന്ന റിപ്പോർട്ടുകളുമുണ്ട്. അതേസമയം ഇസ്രയേലിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായി വിവരമുണ്ട്.

ADVERTISEMENT
error: Content is protected !!