30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Thrithala തൃത്താലയില്‍ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച

തൃത്താലയില്‍ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച

49

തൃത്താലയില്‍ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച. നാല് പവനോളം സ്വര്‍ണ്ണാഭരണവും എഴ് ലക്ഷത്തോളം രൂപയും മോഷണം പോയതായി പ്രാഥമിക വിവരം. ഞാങ്ങാട്ടിരി കരിമ്പന കടവിന് സമീപം കാട്ടുപറമ്പത്ത് റസാഖിന്റെ ഭാര്യ സല്‍മത്തിനെയാണ് ആക്രമിച്ച് കവര്‍ച്ച നടത്തിയത്. ഇവരുടെ കണ്ണില്‍ മുളക് പൊടിയറിഞ്ഞും വായയില്‍ തുണി കയറ്റിയുമാണ് രണ്ട് അംഗ സംഘം മോഷണം നടത്തിയെതന്നാണ് പരാതി. സല്‍മത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടികളാണ് രണ്ട് പേര്‍ കവര്‍ച്ച നടത്തി ഓടി രക്ഷപ്പെടുന്നത് കണ്ടത്. തൃത്താല പോലീസ് അന്വേഷണം തുടങ്ങി.

ADVERTISEMENT
error: Content is protected !!