30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏഴാം പൂജ നടന്നു

വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏഴാം പൂജ നടന്നു

45

വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏഴാം പൂജ നടന്നു. കുതിരവേലയ്ക്കു ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ചടങ്ങാണ് ഏഴാം പൂജ. ദേശങ്ങള്‍ ആര്‍പ്പുവിളികളോടെ ക്ഷേത്രത്തിലെത്തി കാര്‍ത്തിക വേലയില്‍ പങ്കെടുത്ത് തട്ടകത്തമ്മയോട് ഉപചാരം ചൊല്ലി തിരിച്ചു പോയതിനു ശേഷം ഏഴാം പൂജയില്‍ ഗുരുതി തര്‍പ്പണത്തിനു ശേഷമാണ് ക്ഷേത്ര നട തുറന്നത്. കോമരം കെട്ടിയാടി ഭക്തജനങ്ങള്‍ക്ക് കല്പന നല്‍കിയതോടെ സമാപിച്ചു. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട് , പ്രസിഡന്റ് ശ്രീരാമന്‍ തെക്കൂട്ട്, സെക്രട്ടറി സൂജീഷ് അരുവാത്തോട്ടില്‍, ജന. കണ്‍വീനര്‍ രാഗേഷ് മേനോത്ത്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!