25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty സംയുക്ത മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കണ ക്ലാസും സംഘടിപ്പിച്ചു

സംയുക്ത മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കണ ക്ലാസും സംഘടിപ്പിച്ചു

സമ്പൂര്‍ണ്ണ ക്ഷയരോഗ മുക്ത വാര്‍ഡ് ആക്കുന്നതിന്റ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് 19-ാം വാര്‍ഡും വടക്കാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കണ ക്ലാസും സംഘടിപ്പിച്ചു. കരിയന്നൂര്‍ അംഗനവാടിയില്‍ നടന്ന ക്യാമ്പ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.കെ കബീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍ മുഖ്യ അതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ ടോണി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുശി, സി.ഡി.എസ് മെമ്പര്‍ സജിതാ ഷാജന്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ജി ജോസഫ്, സ്മിത ശങ്കര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത് നഴ്‌സ് ജിജി, എ.എസ് രമേഷ്, നീതു, പ്രിന്‍സി, റൈസി ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!