28.1 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ആധുനിക മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നടത്തി

ആധുനിക മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നടത്തി

പോര്‍ക്കുളം പഞ്ചായത്തിന്റെ സഹകരണത്തോടെ അക്കികാവ് കമ്പിപാലത്ത് വില്ലേജ് റസ്റ്റോറന്റില്‍ നിര്‍മ്മിച്ച ആധുനിക മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നടന്നു. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഖരദ്രാവക മാലിന്യസംസ്‌കരണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജ്യോതിഷ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രേഖ ജയറാം അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതിയധ്യക്ഷരായ തമ്പി കെ.ജോബ്, സിന്ധു ബാലന്‍, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ്, രുചി മാനേജിംഗ് ഡയറക്ടര്‍ ടി.എ.ഉസ്മാന്‍, ഹാറൂണ്‍ ഉസ്മാന്‍, രുചി ജനറല്‍ മാനേജര്‍ മുഹമ്മദ് കാസിം, കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി നിര്‍വ്വാഹകസമിതിയംഗം സുന്ദരന്‍ നായര്‍ , ജില്ലാ-യൂണിറ്റ് ഭാരവാഹികളായ പ്രേംരാജ് ചൂണ്ടാലത്ത്, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!