25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി

കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി

കുന്നംകുളം കുറുക്കന്‍ പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ താലൂക്ക് ആസ്ഥാനമന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ന്നു. എ.സി മൊയ്തീന്‍ എംഎല്‍എ താലൂക്ക് മന്ദിരം അങ്കണത്തില്‍ പതാക ഉയര്‍ത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍,തഹസില്‍ദാര്‍ ഒ ബി ഹേമ,നഗരസഭ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷരായ ടി. സോമശേഖരന്‍, പുഷ്പ ജോണ്‍, ആര്‍ഷ ജിജു, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാകും. എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വൈകിട്ട് 4 30 മുതല്‍ അലോഷിയുടെ സംഗീത പരിപാടിയും ഉണ്ടാകും .

ADVERTISEMENT
error: Content is protected !!