25.8 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Erumapetty കുരുന്നിന്റെ ജീവന് കരുതലായി എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നന്മ

കുരുന്നിന്റെ ജീവന് കരുതലായി എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നന്മ

46

എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത് ലഭിച്ച ജൈവ അരിയും അവിലും വിറ്റ് കിട്ടിയ ലാഭം പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ 20 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് കരുതലായി. മരത്തംകോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ജൈവകൃഷി ചെയ്ത് ഗ്രീഷ്മ-നിധീഷ് ദമ്പതികളുടെ കുരുന്നിന് ചികിത്സാസഹായം നല്‍കിയത്. കുഞ്ഞിന്റെ അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി ഭീമമായ തുക ആവശ്യമാണ്. ഇതിലേക്ക് അരിയും അവിലും വിറ്റുകിട്ടിയ 15,000 രൂപ ഗ്രീഷ്മയ്ക്ക് കൈമാറി. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ രേഷ്മ പടിക്കവളപ്പില്‍ അസി. പ്രോഗ്രാം ഓഫീസര്‍ എന്‍.എ വിനീത, ലീഡര്‍മാരായ ദേവിക, ആര്യദേവ്, പി.ടി.എ പ്രസിഡന്റ് സി.എം അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി. സിസിവിയുടെ മുന്‍ റിപ്പോട്ടര്‍ കൂടിയായ നിധീഷിന്റെ കുഞ്ഞിനാണ് ചികിത്സാസഹായം തേടുന്നത്.

ADVERTISEMENT
error: Content is protected !!