28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam പച്ചക്കറി കൃഷി കിറ്റുകള്‍ വിതരണം ചെയ്തു

പച്ചക്കറി കൃഷി കിറ്റുകള്‍ വിതരണം ചെയ്തു

സംസ്ഥാന കൃഷി കര്‍ഷക ക്ഷേമ വകുപ്പിന്റെ വെജിറ്റബിള്‍ ഡെവലപ്മെന്റ് പ്രോഗ്രാം, ജനകീയ ആസൂത്രണം എന്നിവയുടെ ഭാഗമായി കുന്നംകുളം കൃഷിഭവന്‍ പരിധിയിലെ വനിതാ കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷി കിറ്റുകള്‍ വിതരണം ചെയ്തു. എച്ച്.ഡി.പി ചട്ടികള്‍, വളം, പച്ചക്കറി തൈകള്‍ എന്നിവയുള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പാ ജോണ്‍ അധ്യക്ഷയായിരുന്നു.

വെജിറ്റബിള്‍ ഡെവലപ്മെന്റ് പ്രോഗ്രാം, ജനകീയ ആസൂത്രണം എന്നീ പദ്ധതികള്‍ വഴിയാണ് പരിപാടി നടപ്പിലാക്കുന്നത്. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.സോമശേഖരന്‍, മിഷ സെബാസ്റ്റ്യന്‍, ആര്‍ഷ ബിജു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ എസ്. ജയന്‍ പദ്ധതിയുടെ വിശദീകരണവും സാങ്കേതിക വശങ്ങളും അവതരിപ്പിച്ചു. കൃഷി അസിസ്റ്റന്റുമാരായ അനൂപ്, അശ്വതി, സരിത എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!