27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പണവും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി സ്‌കൂള്‍ ജീവനക്കാര്‍ മാതൃകയായി

പണവും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി സ്‌കൂള്‍ ജീവനക്കാര്‍ മാതൃകയായി

പണവും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ജീവനക്കാര്‍ മാതൃകയായി. കരിക്കാട് ആണ്ടിയത്ത് അമല്‍ ഷെമീമിന്റെ പേഴ്‌സാണ് കഴിഞ്ഞ ദിവസം കരിക്കാട് നിന്നും പെരുമ്പിലാവിലേക്കുള്ള യാത്രാ മധ്യേ നഷ്ടപ്പെട്ടത്. സ്‌ക്കൂള്‍ ബസ്സ് ജീവനക്കാരിയും പെരുമ്പിലാവ് സ്വദേശിയുമായ പ്രീതിന്ദ്രയ്ക്കാണ് പെരുമ്പിലാവില്‍ നിന്നും സ്‌ക്കൂളിലേക്ക് നടന്നു വരുന്നതിനിടെ പട്ടാമ്പി റോഡിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലെ റോഡില്‍ നിന്നും പേഴ്‌സ് ലഭിച്ചത്.

ഉടന്‍ തന്നെ സ്‌ക്കൂളിലെ അറ്റന്‍ണ്ടര്‍ ബാബുവിനെ ഏല്‍പ്പിക്കുകയും ഉടമയെ കണ്ടു പിടിച്ച് തിരിച്ചേല്‍പ്പിക്കുവാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ബാബു ഉടന്‍ തന്നെ എടിഎം കാര്‍ഡുകള്‍ കനറാബാങ്കില്‍ എത്തിച്ച് ബാങ്ക് മാനേജറുടെ സഹായത്തോടെ ഉടമയുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അമല്‍ ഷമീം സ്‌കൂളിലെത്തി ഇവ കൈപ്പറ്റി. സ്‌കൂള്‍ ജീവനക്കാര്‍ക്കും പെരുമ്പിലാവ് കനറാ ബാങ്ക് മാനേജര്‍ക്കും അമല്‍ നന്ദി പറഞ്ഞു.

ADVERTISEMENT
error: Content is protected !!