പുതുതായി നിര്‍മ്മിക്കുന്ന എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റെ വെഞ്ചിരിപ്പ് നടന്നു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവകക്ക് വേണ്ടി പുതിയതായി പണിയുന്ന ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റെ കട്ടിളയുടെ വെഞ്ചിരിപ്പും സ്ഥാപന കര്‍മ്മവും അതിരൂപത വികാരീ ജനറാള്‍ മോണ്‍സിഞ്ഞ്യോര്‍ ജയ്‌സണ്‍ കൂനംപ്ലാക്കല്‍ നിര്‍വഹിച്ചു. രാവിലെ നടന്ന പ്രത്യേക കുര്‍ബാനയില്‍ വികാരി ജനറാല്‍ മുഖ്യ കാര്‍മീകനായി, പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. വികാരി ഫാ. ജോഷി ആളൂര്‍, സഹ വികാരി ഫാ. സാന്റിയോ എലുവത്തിങ്കല്‍, കൈക്കാരന്മാരായ കെ.എ. ബേബി, എം.കെ.ജോഷി, കെ.എ. രാജു, ജോയ് ആന്റണി, നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.സി. ഡേവിസ്, സെക്രട്ടറി എം.ഡി. ജോജി, ട്രഷറര്‍ പി ബിജു ജോര്‍ജ്, ജോ. കണ്‍വീനര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT