29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur സ്‌ക്കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഗീതാര്‍ച്ചന നടന്നു

സ്‌ക്കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഗീതാര്‍ച്ചന നടന്നു

32

മുണ്ടത്തിക്കോട് ഡി.വി.എല്‍.വി സ്‌ക്കൂളിന്റെ 93-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ സംഗീത വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന നടന്നു. ശനിയാഴ്ച്ചയാണ് വാര്‍ഷികാഘോഷം. ശനിയാഴ്ച വൈകീട്ട് 5ന് വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടാനം ചെയ്യും. വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി അരവിന്ദന്‍ അദ്ധ്യക്ഷയാകുന്ന പരിപാടിയില്‍ വിവിധ സാംസ്‌ക്കാരിക, രാഷ്ട്രീയ പ്രവത്തകര്‍ പങ്കെടുക്കും. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.

ADVERTISEMENT
error: Content is protected !!