29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പുന്നയൂര്‍ക്കുളം സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ

ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പുന്നയൂര്‍ക്കുളം സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ

113

ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പുന്നയൂര്‍ക്കുളം സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ക്കുളം ചമ്മനൂര്‍ താഴത്തേതില്‍ 54 വയസുള്ള സുധാകരനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്. 2024 ഓഗസ്റ്റിലാണ് സംഭവം. പെണ്‍കുട്ടി കുന്നംകുളത്തു നിന്ന് വീട്ടിലേക്ക് പോകുന്നതിനായി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സിപിഒ രോഷിണി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ ആയിരുന്ന കെ ബി ജലീല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ പി ആനന്ദ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ എസ് ബിനോയ്, അഡ്വക്കേറ്റ് ടിവി ചിത്ര എന്നിവര്‍ ഹാജരായി. ഗ്രേഡ് എസ്‌സിപിഒ മിനിമോള്‍ പ്രോസിക്യൂഷനെ സഹായിച്ചു.

 

ADVERTISEMENT
error: Content is protected !!