ഗ്രാമസഭകളുടെ പേര് മഹാത്മാഗാന്ധി ഗ്രാമസഭ എന്ന് പുനര്‍നാമകരണം ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി സംസ്ഥാന തലത്തില്‍ നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. കുന്നംകുളം ടൗണില്‍ നടത്തിയ സിഗ്‌നേച്ചര്‍ ക്യാമ്പയിനില്‍ നിരവധി പേര്‍പങ്കുചേര്‍ന്നു. കെ പി ജി ഡി നിയോജകമണ്ഡലം ചെയര്‍മാന്‍ വി എം രാജേഷ്, കെ പി ജി ഡി ഭാരവാഹികളായ ഷൈലജ വിശ്വനാഥന്‍, ശിവരാമന്‍, ഹരിദാസന്‍, ബിന്ദു ടോജോ, അഖില്‍ എസ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



