അങ്കണവാടികളില്‍ പുതിയ ഭക്ഷണ രീതി വന്നപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വർദ്ധിപ്പിക്കുന്നതിനായി ചാലിശേരി പഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ആധുനിക രീതിയിലുള്ള ഗ്യാസ് അടുപ്പുകള്‍
വിതരണം ചെയ്തു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 1,25,000 രൂപ ചിലവിട്ട് പഞ്ചായത്തിലെ ഇരുപത്തഞ്ചു അങ്കണവാടികള്‍ക്കാണ് സ്റ്റൗവ്വ് നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡണ്ട് റംല വീരാന്‍ക്കുട്ടി നിര്‍വ്വഹിച്ചു. ക്ഷേമരാര്യ സ്ഥിരം സമിതി അധ്യക്ഷ സവിത അജി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സൗമ്യ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് യു.കെ. സുരേഷ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി സാബു, പഞ്ചായത്ത് സെക്രട്ടറി എം.എം ജമീല, കോഡിനേറ്റര്‍ ഷഹന എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, വര്‍ക്കേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.



