25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ആദൂര്‍ മഹാത്മ സ്‌കൂളില്‍ പഠനോത്സവം നടത്തി

ആദൂര്‍ മഹാത്മ സ്‌കൂളില്‍ പഠനോത്സവം നടത്തി

ആദൂര്‍ മഹാത്മ സ്‌കൂളില്‍ പഠനോത്സവം നടത്തി. അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികള്‍ നേടിയ മികവും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠനോത്പന്നങ്ങളുടെ പ്രദള്‍നത്തിന്റേയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കുമാരി മുരളി നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വിന്യ ജയന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നു നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. സി.ആര്‍.സി കോഡിനേറ്റര്‍ മിഥില, പി.ടി.എ വൈസ് പ്രസിഡന്റ് നാസിമ സക്കീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രധാനാദ്യാപിക കെ.വി. ഗീത സ്വാഗതവും, നെസിയ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന കുട്ടികളുടെ പഠനമികവുകളുടെ അവതരണത്തിനു അദ്ധ്യാപകരും പി ടി.എ ഭാരവാഹികളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!