25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം, റോഡരില്‍ നിര്‍ത്തിയിരുന്ന രണ്ടു ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി രണ്ടുമണിയോടെ പെങ്ങാമുക്ക് മാര്‍ത്തോമ പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത് . ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് നടുമുറിഞ്ഞ് കാറിന് മുകളില്‍ പതിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്നും ഉത്സവം കണ്ട് മടങ്ങുന്ന പെങ്ങാമുക്ക് കരിച്ചാല്‍ കടവ് സ്വന്ദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പോസ്റ്റ് മാറ്റി മേഖലയിലെ തകരറിലായ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ അധികൃതര്‍ ആരംഭിച്ചു

ADVERTISEMENT
error: Content is protected !!