25.2 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസിനു കീഴില്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ശില്പശാല പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈല പുഷ്പാകരന്‍, സച്ചിന്‍ പ്രകാശ്, ജൂലറ്റ് വിനു, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ്‌ലി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രമീള രമേഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. സുധീര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വി.എസ്. ശ്രീഹരി എന്നിവര്‍ സംസാരിച്ചു. വിവിധ സര്‍ക്കാര്‍ സംരംഭകത്വ സഹായ പദ്ധതികളെ കുറിച്ചും സബ്‌സിഡികളെ കുറിച്ചും ക്ലാസ്സുകളും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉദ്യം, കെ സിഫ്റ്റ്, രജിസ്‌ട്രേഷനുകളും ഇന്‍ഷൂറന്‍സ് ഹെല്‍പ്പ് ഡെസ്‌കും സജ്ജമാക്കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!